📖 കലാച്ചി

കെ ആർ മീര

Review by ആശ ചന്ദ്ര

📚 പുസ്തക നിരൂപണം

Kalaachi Book Cover

Author: കെ ആർ മീര

Review by: ആശ ചന്ദ്ര


2026 ൽ ഗംഭീര വായന സമ്മാനിച്ച കെ. ആർ. മീരയ്ക്ക് നന്ദി. കലാച്ചി ഒരു വല്ലാത്തകഥയാണ്, ഉള്ളു പൊളിക്കുന്ന കഥ. ആരാച്ചാരിലെ ചേതനയെ പോലെ ഘാതകനിലെ സത്യപ്രിയയെപോലെ മനസിന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറിയിരിക്കയാണ് കലാച്ചിയിലെ ഫിദയും!

വ്യക്തമായ രാഷ്ട്രീയം പറയുന്ന നോവലാണ് കലാച്ചി. സമകാലീന ഇന്ത്യയിൽ നടക്കുന്ന പല പ്രശ്നങ്ങളും കൃത്യമായി വരച്ചുകാട്ടുന്നുണ്ട് ഈ നോവലിൽ.. അസഹ്യമായ ഒരു വേദനയിലൂടെ കടന്നുപോകേണ്ടി വരുന്നു അനുവാചകരായ നമ്മളും. പൗരത്വം, മതം, ദേശീയത, അധിനിവേശം,ചരിത്രം, മിത്തുകൾ, പ്രണയം, വിരഹം, മാതൃത്വം എന്നിങ്ങനെ വിവിധ പ്രമേയങ്ങളെ കൃത്യമായി കോർത്തിണക്കി നമ്മുടെ മുന്നിൽ ഒരു നോവലായി എത്തിച്ച എഴുത്തുകാരിയുടെ ക്രാഫ്റ്റ് നുമുന്നിൽ കൈകൂപ്പുവാതിരിക്കാൻ കഴിയുന്നില്ല.

മേൽ പറഞ്ഞ പ്രേമയങ്ങളോടൊപ്പം എടുത്തു പറയേണ്ട ഒന്നാണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ, മനസ്സിൽ തൊടുന്നവർ! ഫിദയുടെ ഉമ്മ, ഭർത്താവിന്റെ ഉമ്മ, ഭർതൃ സഹോദരി, സുഹൃത്തുക്കൾ, തന്റെ യാത്രക്കിടയിൽ കണ്ടെത്തുന്ന സ്ത്രീകൾ ഇവരൊക്കെ തമ്മിൽ ഉടലെടുക്കുന്ന ആത്മ ബന്ധം അത്രമേൽ ഊഷ്മളമാണ് പരസ്പരം ഉള്ളറിഞ്ഞു ചേർത്ത് നിർത്തുന്നവർ.

ഇത്ര ചുരുങ്ങിയ വാക്കുകളിൽ ഒന്നും ഒതുക്കി നിർത്താൻ ആവുന്ന നോവൽ അല്ല കലാച്ചി.. ലോകോത്തര നിലവാരത്തിലുള്ള സാഹിത്യരചനകളിലേക്ക് ചേർത്തു വയ്ക്കാവുന്ന ഒന്ന്.. ഗംഭീരം! അതി ഗംഭീരം!