🎬 ഫെമിനിച്ചി ഫാത്തിമ (2024)

Director: ഫാസിൽ മുഹമ്മദ്

Review by സിന്ധു ഉല്ലാസ്

🎬 സിനിമ നിരൂപണം

School Chale Hum

Director: ഫാസിൽ മുഹമ്മദ്

Review by: സിന്ധു ഉല്ലാസ്


ആൺ മേധാവിത്വത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും കെട്ടുപൊട്ടിച്ചിറങ്ങിയ ഫാത്തിമ എന്ന സാധാരണ പെൺകുട്ടിയ്ക്ക് ഭർത്താവ് ചാർത്തിക്കൊടുക്കുന്ന പേര് ഫെമിനിച്ചി.

"നീ ഫെമിനിച്ചി ആണോ?... എന്ന ചോദ്യം"

വെറുമൊരു കിടക്ക ഉപയോഗിച്ച് സംവിധായകൻ ഫാസിൽ മുഹമ്മദ് അത്രമാത്രം കൃത്യതയോടെയാണ് വിവേചനത്തിന്റെ, ആൺ മേൽക്കോയ്മയുടെ, മതാധികാരത്തിന്റെ കഥ പറയുന്നത്.

കുടുംബ ജീവിതം, സ്ത്രീത്വം, ജെന്‍ഡര്‍ ഇക്വാലിറ്റി, ആത്മീയത തുടങ്ങിയ... വിഷയങ്ങൾ ഒരു കിടക്കയെ കേന്ദ്രമാക്കി തന്മയത്വത്തോടെ ഒരുക്കിയിരിക്കുന്ന ഫെമിനിച്ചി ഫാത്തിമ എന്ന 100 മിനിറ്റ് ഉള്ള ചിത്രം.

വീടകങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, ഒടുവിൽ അവർ സ്വയംപര്യാപ്തതയിലേക്ക് മാറുന്നത് , വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ, ആണധികാരങ്ങൾ, അടിച്ചമർത്തലുകൾ... എത്ര കയ്യടക്കത്തോടെയാണ് ഫാസിൽ മുഹമ്മദ് എന്ന യുവ സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.

മലപ്പുറം ജില്ലയുടെ പശ്ചാത്തലത്തിൽ ഭാഷയിൽ ഓരോ കഥാപാത്രങ്ങളും തകർത്താടുകയായിരുന്നു. ഫാത്തിമയും ഫാത്തിമയുടെ ഭർത്താവായ ഉസ്താദും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് തോന്നും.