Type: ചെറുകഥ
Written by: എ ആർ പ്രസാദ്
പ്രഭാതത്തിലെ ആദ്യ ബസ്സിൽ പുലരിയുടെ ഇളം തണുപ്പിൽ ജനാലക്കരികിലെ സീറ്റിൽ അർദ്ധസുഷുപ്തിയിലായിരുന്നു അയാൾ. നഗരത്തിലെ ആസ്പത്രി വാതിൽക്കൽ ബസ്സ് ഞരങ്ങി നിന്നു. ക്ലീനറുടെ ഉച്ചത്തിലുള്ള ശബ്ദം പാതിമയക്കത്തിലും അയാളുടെ കാതിലെത്തി.
എ.കെ.ജി.യുണ്ടോ'? എ.കെ.ജി.?
പൊടുന്നനവേ ഏതോ വിഷാദം അയാളെ പൊതിഞ്ഞു.തൊണ്ടയിൽ ഒരു മറുപടി കുടുങ്ങിക്കിടന്നു ...
ഉണ്ടായിരുന്നു. തീർച്ചയായും ഉണ്ടായിരുന്നു.
പക്ഷെ, കഴിഞ്ഞ നൂറ്റാണ്ടിലെ ഏതോ സ്റ്റോപ്പിൽ അദ്ദേഹമിറങ്ങിപ്പോയി.