പുസ്തക ചർച്ച

25/07/2026

സർഗവേദി റീഡേഴ്‌സ് ഫോറം

സ്ഥലം: സർഗവേദി ഹാൾ, ആലക്കോട്

പുസ്തക ചർച്ച

25/07/2026-ന് ആലക്കോട് സർഗവേദി ഹാളിൽ പുസ്തക ചർച്ച നടന്നു. കെ.വി. അച്യുതാനന്ദൻ സംശോധനം ചെയ്ത "വടക്കൻ പാട്ടുകൾ" സുരേഷ് ബാബു മണക്കടവും, ഷീല ടോമിയുടെ "ആ നദിയോട് പേര് ചോദിക്കരുത്" എം.ബി. ഓമന ടീച്ചറും അവതരിപ്പിച്ചു.

തീയതി25/07/2026
സ്ഥലംസർഗവേദി ഹാൾ, ആലക്കോട്
സംഘാടനംആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം
പുസ്തക ചർച്ചവടക്കൻ പാട്ടുകൾ – സംശോധകൻ: കെ.വി. അച്യുതാനന്ദൻ (അവതരണം: സുരേഷ് ബാബു മണക്കടവ്)
പുസ്തക ചർച്ചആ നദിയോട് പേര് ചോദിക്കരുത് – ഷീല ടോമി (അവതരണം: എം.ബി. ഓമന ടീച്ചർ)
അനുബന്ധം2026-ലെ എല്ലാ പരിപാടികളും
പുസ്തക ചർച്ച (25/07/2026) – ചിത്രം 1
വടക്കൻ പാട്ടുകൾ - പുസ്തക നിരൂപണം (സുരേഷ് ബാബു മണക്കടവ്)

📖 24 വടക്കൻ പാട്ടുകൾ


ആ നദിയോട് പേര് ചോദിക്കരുത് - പുസ്തക നിരൂപണം (എം ബി ഓമന ടീച്ചർ )

📖 ആ നദിയോട്...


കൂടുതൽ ചിത്രങ്ങളിലൂടെ...

പുസ്തക ചർച്ച (25/07/2026) – ചിത്രം 2 പുസ്തക ചർച്ച (25/07/2026) – ചിത്രം 3 പുസ്തക ചർച്ച (25/07/2026) – ചിത്രം 4 പുസ്തക ചർച്ച (25/07/2026) – ചിത്രം 5 പുസ്തക ചർച്ച (25/07/2026) – ചിത്രം 6 പുസ്തക ചർച്ച (25/07/2026) – ചിത്രം 7 പുസ്തക ചർച്ച (25/07/2026) – ചിത്രം 8 പുസ്തക ചർച്ച (25/07/2026) – ചിത്രം 9 പുസ്തക ചർച്ച (25/07/2026) – ചിത്രം 10 പുസ്തക ചർച്ച (25/07/2026) – ചിത്രം 11 പുസ്തക ചർച്ച (25/07/2026) – ചിത്രം 12 പുസ്തക ചർച്ച (25/07/2026) – ചിത്രം 13 പുസ്തക ചർച്ച (25/07/2026) – ചിത്രം 14 പുസ്തക ചർച്ച (25/07/2026) – ചിത്രം 15
ആസ്വാദനക്കുറിപ്പ് - പ്രിയ രാധാകൃഷ്ണൻ

പ്രസംഗത്തിൽ പ്രഗത്ഭനായ സുരേഷ്ബാബു സാർ, വടക്കൻപാട്ടിന്റെ വരികൾ ഈണത്തിൽ പാടുമെന്നും അങ്ങനെ പാട്ടിലുള്ള അദ്ദേഹത്തിന്റെ പ്രാഗൽഭ്യം ഇന്ന് തെളിയിക്കപ്പെടുമെന്നും ആണ് ഞാൻ വിചാരിച്ചിരുന്നത്.

എന്നാൽ നമ്മൾ ഒരു കാലത്തു ആരാധനയോടെ ആസ്വദിച്ചിരുന്ന വടക്കൻ പാട്ടുകൾ, കവിതകൾ, വീരചരിതങ്ങൾ എല്ലാം വീണ്ടും ഓർമയിലേയ്ക്ക് കൊണ്ടുവരികയും അവയ്ക്ക് ഇന്നുള്ള പ്രസക്തിയെ സൂചിപ്പിക്കുകയുമാണ് സുരേഷ്ബാബു സാർ, കെ വി അച്യുതാനന്ദന്റെ "വടക്കൻ പാട്ടുകൾ " എന്ന പുസ്തകത്തിന്റെ അവതരണത്തിലൂടെ ചെയ്തത്. പുതുതായി ഇറങ്ങുന്നതും ബെസ്റ്റ് സെല്ലർ എന്ന് പ്രസിദ്ധിനേടിയതുമായ പുസ്തകങ്ങൾ ധാരാളമായി ഇത്തരം വേദികളിൽ ചർച്ച ചെയ്യപ്പെടുമ്പോൾ അല്പം പഴയ പല ക്ലാസിക് നോവലുകൾ ഉൾപ്പെടെ, കവിത, നാടൻ പാട്ട്, നാടകം, പാചകം, ചികിത്സാ, തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളുൾക്കൊള്ളുന്ന കൃതികളും ചർച്ചചെയ്യപ്പെടേണ്ടതാണ് എന്നദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നു.

ഓമനടീച്ചർ പ്രതീക്ഷച്ചതുപോലെതന്നെ വളരെ ആഴത്തിൽ പുസ്തകത്തെ കുറിച്ച് പഠിച്ചവതരിപ്പിച്ചു. കുറിപ്പൊക്കെ തയ്യാറാക്കിയിരുന്നെങ്കിലും ടീച്ചർ പറഞ്ഞതുമുഴുവൻ വായിച്ച് ആസ്വദിച്ച ഉള്ളടക്കം തന്നെയായിരുന്നു. ഹീബ്രു ഭാഷയിലുള്ള വാക്കുകളും ആളുകളുടെയും സ്ഥലങ്ങളുടെയും പേരുകളും മറ്റും ഓർമയിൽ നിന്ന് പറയുന്നത് അത്ഭുതത്തോടെയാണ് കേട്ടിരുന്നത്. നോവൽ വായിക്കുമ്പോൾ വായനക്കാരന്റെ മനസ്സിലുണ്ടാവുന്ന നീറ്റൽ ഇന്നവിടെ അവതരണം കേട്ടിരുന്നവരുടെ മുഖത്ത് പ്രകടമാക്കാൻ ടീച്ചറിന് കഴിഞ്ഞു. മനോഹരമായ വാക്കുകളിലൂടെ പറഞ്ഞു നിർത്തിയപ്പോഴാണ് സദസ്സിന്റെ പിരിമുറുക്കം അവസാനിച്ചത് എന്നത് ശ്രദ്ധിച്ചിരുന്നു. വളരെ ഇഷ്ടം തോന്നുന്ന രീതിയിൽ, വ്യത്യസ്തങ്ങളും ഏവരും വായിക്കാനാഗ്രഹിക്കുന്നതുമായ പുസ്തകങ്ങൾ അവതരിപ്പിച്ച രണ്ടുപേർക്കും നന്ദി. സ്വാഗതം, അധ്യക്ഷൻ, ഉത്ഘാടനം, തുടങ്ങി വേദിയിലും പുതുമുഖങ്ങൾ തിളങ്ങി.

❤️ഇന്നത്തെ സായാഹ്നം സാർത്ഥം!. 🥰