12/08/2026-ന് ആലക്കോട് സർഗവേദി ഹാളിൽ സർഗ സായാഹ്നം നടന്നു. അംബികാസുതൻ മാങ്ങാടിന്റെ "ഉതിരം" എന്ന കഥ പ്രിയ രാധാകൃഷ്ണൻ അവതരിപ്പിച്ചു; "പരിഗണനയുടെയും അവഗണനയുടെയും ആവിഷ്കാരം മലയാള കഥയിൽ" എന്ന വിഷയത്തിൽ ആൽബിൻ ജോർജ് ചർച്ച അവതരിപ്പിച്ചു.
| തീയതി | 12/08/2026 |
|---|---|
| സ്ഥലം | സർഗവേദി ഹാൾ, ആലക്കോട് |
| സംഘാടനം | ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം |
| കഥാ ചർച്ച | ഉതിരം – അംബികാസുതൻ മാങ്ങാട് (അവതരണം: പ്രിയ രാധാകൃഷ്ണൻ) |
| ചർച്ച | പരിഗണനയുടെയും അവഗണനയുടെയും ആവിഷ്കാരം മലയാള കഥയിൽ (അവതരണം: ആൽബിൻ ജോർജ്) |
| അനുബന്ധം | 2026-ലെ എല്ലാ പരിപാടികളും |
എല്ലാവരും അവരുടേതെന്ന് കരുതുന്ന ഒരു ഇടം ഉണ്ടാവുന്നത് വളരെ വിരളം ആയിരിക്കും. സ്വാഗതം പറഞ്ഞ ദീപു മാഷ് തൊട്ട് ഒറ്റവാക്കിൽ നന്ദി പ്രകാശിപ്പിച്ച എ ആർ പ്രദീപ് ചേട്ടൻ വരെ ഗംഭീരമാക്കി.
അധ്യക്ഷൻ തൻ്റെ ഉത്തരവാദിത്വo വളരെ കൃത്യമായി നിർവഹിച്ചു. സഹൃദയർ എന്ന വാക്കിനു സമാന ഹൃദയം ഉള്ളവർ എന്ന അർത്ഥത്തിൽ കൂടി വിശാലത ആവാമായിരുന്നു എന്ന് തോന്നി.
സന്ദീപ് രാധാകൃഷ്ണൻ ചെറുപ്പത്തിലേ നല്ല വായനക്കാരനായിരുന്നു എന്ന് അറിയാം പക്ഷേ നമ്മുടെ ഭാഗമാണെങ്കിലും ഒതുങ്ങി നടക്കുകയായിരുന്നു.
പ്രജ്ഞാപഥം എന്ന ഒരു ഇടത്തിലൂടെ മനു ഡോക്ടറും, സന്ദീപും, ഹരികൃഷ്ണനും ഒക്കെ 2002 കാലഘട്ടത്തിൽ ആലക്കോട് സ്കൂളിൽ ഉണ്ടാക്കിയ ഒരു ഇംപാക്ട് ഉണ്ട്. പിന്നീട് പഠിച്ച അഭിലാഷ് മോഹനൻ അടക്കമുള്ളവർ അതിന് പിൻപറ്റി ഉണ്ടായിരുന്നു. "ഒന്നും ചോദിക്കാനില്ല ന്യായീകരിച്ചോളൂ" എന്നൊക്കെ അഭിലാഷ് പറയുമ്പോൾ ഹരികൃഷ്ണൻ മാഷ് ആലക്കോട് സ്കൂളിൽ ഉണ്ടാക്കിയ തുടർച്ച ആയിരുന്നു എന്ന് കാണാൻ കഴിയും. ഉൽഘാടന പ്രസംഗം നമ്മുടെ ആലക്കോടിൻ്റെ വായന, ലൈബ്രറി, മറ്റു നേട്ടങ്ങൾ എല്ലാം ഓർമിപ്പിച്ചു കൊണ്ടുള്ള ഒരു യാത്ര ആയിരുന്നു. വായനയുടെ കരുത്ത് വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ഉതിരം വായിച്ചില്ലെങ്കിലും വായിക്കാൻ പ്രചോദിപ്പിക്കുന്ന അവതരണം ആയിരുന്നു പ്രിയചേച്ചി നടത്തിയത്.
ആൽബിൻ മാഷ് സ്വതസിദ്ധമായ രീതിയിൽ വിഷയം അവതരിപ്പിച്ചു. പരിഗണന & അവഗണന എന്ന വിഷയo ശരിക്കുo അനാവശ്യ ചർച്ചയാണ് എന്ന ചിന്ത ഉണ്ടായിരുന്നു. എന്നാൽ ലോക ക്ലാസിക്കുകളിലെ ഉൾപ്പടെ ഉദാഹരണങ്ങളോടെ നല്ല അവതരണമായിരുന്നു. എല്ലാവരുo തുല്യരായ ഒരു സമൂഹ സൃഷ്ടിക്കായി ശ്രമിക്കുന്നവർ എന്തിനാണ് പരിഗണിക്കുകയും അവഗണിക്കുകയും ചെയ്യുന്നത്? അവഗണനയെ പരിഗണിക്കേണ്ടതുണ്ടോ? ശരിക്കും പരിഗണന എന്നത് വിധേയത്വo സൃഷ്ടിക്കും എന്നതാണ് പ്രശ്നം. സാഹിത്യത്തിലെ അവഗണന പരിഗണന എന്ന വിഷയo വിശാലമായ ചർച്ചാസാധ്യതകൾ തുറന്നിടുന്നുണ്ട്.
ഡോ. എം പി പരമേശ്വരൻ അനുസ്മരണ പ്രഭാഷണo നടത്തിയ സുദിൻ സോമൻ സർ കാര്യമാത്രപ്രസക്തമായി കൃത്യം 10 മിനിട്ട് കൊണ്ട് സoസാരിച്ചു. തുടർന്ന് ചർച്ചയിൽ പങ്കെടുത്ത വർ എല്ലാം വിവിധ വശങ്ങളെ കുറിച്ച് സoസാരിച്ചു.
പലരും വായന ഇല്ലാത്തവർ, ആദ്യമായി സoസാരിക്കുന്നവർ എന്നെല്ലാം പറയുന്നവർ എത്ര മനോഹരമായി ആണ് സംസാരിക്കുന്നത്.
എന്തായാലും എന്നെ പോലുള്ള വായനാ മടിയൻമാർക്ക് ഈ കൂട്ടായ്മ വലിയ പ്രയോജനകരമാണ്.
ആസ്വാദനക്കുറിപ്പ് - എ ആർ പ്രസാദ്ഇന്നലത്തെ സർഗസായാഹ്നം മനോഹരമായിരുന്നു.സംസാരിച്ചവരെല്ലാം ആറ്റിക്കുറുക്കി അർത്ഥദീപ്തമായി സംസാരിച്ചു.. ദേശാഭിമാനി വാരാന്തപ്പതിലെ നമ്മുടെ ആർട്ടിക്ക്ൾ ഉദ്ധരിച്ച് ദീപുവും എൻ.വി യുടെ പ്രശസ്തമായ ആഫ്രിക്ക കവിതയിലെ വരികൾ ഉദ്ധരിച്ചും ചില പ്രയോഗാർത്ഥങ്ങളെ വ്യാഖ്യാനിച്ചും അധ്യക്ഷൻ ജോസഫ് മാഷും സ്വന്തം അനുഭവത്തിലൂടെ വായനയും സിനിമയും RF ഉം എല്ലാം ചേർത്ത് സന്ദീപും അനായാസവും ആകർഷകവുമായി അവരവരുടെ റോൾ ഭംഗിയായി നിർവ്വഹിച്ചു....
പ്രിയ രാധാകൃഷ്ണൻ കഥയുടെ ഉള്ള് തൊട്ട് ഒഴുക്കോടെ ഉതിരത്തെക്കുറിച്ച് സംസാരിച്ചു.പുതിയൊരു വിഷയം മലയാളത്തിലെ പ്രശസ്തരുടെ കഥകളെ ഓർമ്മിപ്പിച്ചും മനുഷ്യചുറ്റുപാടുകളെ നിരീക്ഷിച്ചും ആൽബിനും അവതരിപ്പിച്ചു.
അപ്രതീക്ഷിതമായാണ് സുധിൻ ഇന്ന് എത്തിച്ചേർന്നത്. നല്ലൊരു വായനക്കാരനും എഴുത്തുകാരനുമായ സുധിൻ എം.പി പരമേശ്വരൻ എന്ന അതുല്യ പ്രതിഭയെ അനുസ്മരിച്ച് സംസാരിച്ചു.എം.പിയെ ഇന്നലെ അനുസ്മരിച്ചത് ഏറെ ഉചിതമായി.ചർച്ചയിൽ പങ്കെടുത്തവരും വിഷയങ്ങളിലൂന്നി തന്നെ സംസാരിച്ചു. 26 പേർ വന്നു ചേർന്നു. വന്നവരോടെല്ലാം നന്ദിയും സ്നേഹവും അറിയിക്കുന്നു. കുറച്ചുപേർ വരാൻ അസൗകര്യം അറിയിച്ചിരുന്നു.... എപ്പോഴെങ്കിലുമായി ഇത്തരം പരിപാടികളിൽ എത്തിച്ചേരുന്നത് ഏതെങ്കിലും തരത്തിൽ നമ്മളെ സ്വയം നവീകരിക്കുന്നതിന് നമ്മുടെ സൗഹൃദം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും എന്നു തന്നെയാണ് എൻ്റെ പക്ഷം. ഇതുവരെ വരാത്തവർ അടുത്ത കൂടിച്ചേരലിന് എത്താൻ ശ്രമിച്ചാൽ സന്തോഷം. ഇന്നലത്തെ സംഭാഷണങ്ങളിൽ എനിക്ക് എടുത്തുപറയാൻ തോന്നുന്ന ഒന്ന് നമ്മുടെ കവി. വി.കെ. സുരേഷ്ബാബുവിൻ്റേതാണ്. മതപരമായ അല്ലെങ്കിൽ ദൈവികമായ ഒരു ചടങ്ങിൽ പറങ്കെടുക്കുന്ന ആളുകളുടെ അതേ ആവേശത്തോടെ അതേ നിഷ്ഠയോടെയാണ് RFൻ്റെ പരിപാടികളിൽ അദ്ദേഹം എത്തുന്നത് എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.... നമ്മുടെ പരിപാടികളിൽ പങ്കെടുക്കാൻ മണക്കടവിൻ്റെ മലമുകളിൽ നിന്ന് ആലക്കോട്ടേയ്ക്കും തേർത്തല്ലിയിലേക്കുമൊക്കൊയുള്ള അദ്ദേഹത്തിൻ്റെ യാത്ര മനസ്സിലൂടെ കടന്നുപോയി.
ഷീബയുടെ മോളായിരുന്നു ഇന്നലത്തെ നമ്മുടെ ന്യൂജെൻ ഗസ്റ്റ്....എഞ്ചിനിയറിംഗ് കോളേജിലെ അവരുടെ പ്രവർത്തനങ്ങൾ ഉദാഹരിച്ചുള്ള മോളുടെ സംസാരവും ഭംഗിയുള്ളതായിരുന്നു....