ചർച്ച: ചലച്ചിത്രഗാനങ്ങളുടെ സ്വാധീനം നമ്മുടെ ജീവിതത്തിൽ

28/06/2025

സർഗവേദി റീഡേഴ്‌സ് ഫോറം

ആസ്വാദനകുറിപ്പ്

ആസ്വാദനകുറിപ്പ്

– ഷീബ സി പി

പ്രിയപ്പെട്ടവരെ,

നമസ്കാരം 🙏🙏🙏

തികച്ചും സാധാരണ രീതിയിൽ കടന്നു പോകേണ്ടിയിരുന്ന ഒരു ശനിയാഴ്ച സായാഹ്നം ഇത്രമേൽ നിറവാർന്നതും മനോഹരവും അവിസ്മരണീയവുമാക്കി തന്ന നമ്മുടെ സർഗ്ഗവേദി, റീഡേഴ്‌സ് ഫോറം, ഉപാസന, ദർശന ഗ്രന്ഥലായം എന്നിവ യുടെ ഭാരവാഹികൾക്കും സംഘാടകർക്കും ആദ്യം തന്നെ നന്ദിയും അഭിന്ദനങ്ങളും അറിയിക്കുന്നു... 👍💐❤️

വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് "ചലച്ചിത്ര ഗാനങ്ങളുടെ സ്വാധീനം നമ്മുടെ ജീവിതത്തിൽ " എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകളും ഗാനാലാപനവും അതീവ ഹൃദ്യമായി...❤️

സ്വാഗതം പറഞ്ഞ ബെന്നിചേട്ടൻ മുതൽ നന്ദി പറഞ്ഞ ശശിചേട്ടൻ വരെ എല്ലാവരും അവരവരുടെ ഇഷ്ടഗാനങ്ങളും അനുഭവങ്ങളും പങ്കു വച്ചു...

അധ്യക്ഷപ്രസംഗത്തിൽ ചലച്ചിത്ര ഗാനത്തിനു ഒ എൻ വി നൽകിയ നിർവചനം... "മൂന്നോ നാലോ മിനുട്ട് നീണ്ടു നിൽക്കുന്ന സ്വരശില്പമെന്നാണ് " എന്നു പ്രസാദേട്ടൻ സൂചിപ്പിച്ചു... 🌹🌹🌹

വിഷയം അവതരിപ്പിച്ച നമ്മുടെ പ്രിയങ്കരിയായ ജയശ്രീ ടീച്ചർ വിഷയത്തിന്റെ വ്യാപ്തി വളരെ വിസ്തൃത മാണെങ്കിലും ചലച്ചിത്ര ഗാനങ്ങളുടെ ഏകദേശം എല്ലാ മേഖലകളെയും ലളിതമായ സംസാര ശൈലിയിലുടെയും അതിമനോഹരമായ ആലാപനത്താലും അവതരിപ്പിച്ച് വിഭിന്ന അഭിരുചിക്കാരായ സദസ്സിനെ കൈയിൽ എടുത്തു... 🥰കണികാണുംനേരം... തുടങ്ങി നിരവധി സുന്ദര ഗാനങ്ങൾ പാടികൊണ്ട് ടീച്ചർ നമ്മെ പാട്ടോർമ്മകളിലേക്ക് കൊണ്ടു പോയി... ആദ്യ കാല മലയാളസിനിമ ഗാനങ്ങൾ, നാടക ഗാനങ്ങൾ, മലയാളഗാനരംഗത്തു ചുവടുറപ്പിച്ച അന്യഭാഷ ഗായകർ, സംഗീതസംവിധായകർ, കഴിവുകൾ ഏറെ ഉണ്ടായിട്ടും അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഗായകർ തുടങ്ങി വിവിധ വിഷയങ്ങൾ അധികാരികമായിട്ടുതന്നെ ടീച്ചർ പറഞ്ഞു...👍❤️

തന്നെ ഒരു ഗായികയാക്കിയതിൽ കുടുംബ പശ്ചാത്തലം എങ്ങനെ സ്വാധീനിച്ചു എന്ന് കുട്ടിക്കാലത്തെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലൂടെ വളരെ ആർദ്രമായി ടീച്ചർ പങ്കു വച്ചു...🥰 അമ്മ പാടുന്നത് കേട്ടാണ് ആദ്യം പഠിച്ചതെന്നും ശാസ്ത്രീയമായിട്ട് ഒരു വർഷം മാത്രം പഠിച്ച കഥയും അതു പോലെ ആലക്കോട് സിനിമ കൊട്ടകയിൽ നിന്നുള്ള പാട്ടുകൾ കേൾക്കാൻ ജനാലയിൽ വലിഞ്ഞു കയറി താഴെ വീണു തല പഞ്ചറാക്കുന്ന കുഞ്ഞു ജയശ്രീയും ശ്രോതാക്കളിൽ ആവേശം ഉണർത്തി... 🥰മാത്രമല്ല ടീച്ചറിന്റെയും സഹദേവൻ മാഷുടെയും സിനിമ സ്റ്റൈൽ പ്രണയകഥയിൽ പാട്ട് ചെലുത്തിയ സ്വാധീനവും ആദ്യത്തെ love letter നു മറുപടിയായി നൽകിയത് kabhi kabhi mere dil mem khayal aatha he... എന്ന ഗാനമാണെന്നും തെല്ലൊരു കുസൃതിയോടെ ടീച്ചർ പറഞ്ഞു... 🌹🌹🌹

നമ്മുടെ ഇടയിൽ നിന്നും ഇത്ര നല്ല ഒരു വിഷയം അവതരിപ്പിക്കാൻ ടീച്ചറെ ഏല്പിച്ചത് വളരെ ഉചിതമായി... ടീച്ചറുടെ തുടർന്നുള്ള സംഗീതയാത്രയിൽ ഈ പ്രോത്സാഹനം ഒരു മുതൽക്കൂട്ടാകട്ടെയെന്ന് ആശംസിക്കുന്നു... 🙏👍❤️🌹

നമ്മുടെ ആരാധ്യനായ ശ്രീ കുളമാങ്കുഴി സാർ ഒരു ഗാനം അതിന്റെ ശ്രുതി ലയ താളങ്ങളിലൂടെ ശ്രോതാക്കളിൽ എങ്ങനെയാണ് യഥാർത്ഥ അനുഭൂതി സൃഷ്ടി ക്കുന്നതെന്ന് വിവിധ സ്ഥായിയിൽ ഉള്ള ഗാനങ്ങൾ അതിമനോഹരമായി ആലപിച്ച് വിശദീകരിച്ചു... 🌹🌹🌹ഓരോ ഗാനങ്ങൾ ഓരോ കാലഘട്ടത്തിലും വ്യത്യസ്തതരത്തിലുള്ള സ്വാധീനം ആണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു...👍 "ഓ മൃദുലേ..." എന്ന ഗാനവുമായി ബന്ധപ്പെട്ട ഒരു സംഭവം വിവരിച്ചത് ഏവരുടെയും കണ്ണുകളെ ഈ റനണിയിച്ചു...😔പഴയ ഗാനങ്ങളുടെ കടുത്ത ആരാധികയായ എനിക്ക് അദ്ദേഹത്തെ കേൾക്കാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യമായി കരുതുന്നു...❤️

ഷാജു സാർ... വളരെ ഭംഗിയായി പാടാൻ കഴിയുന്ന ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് കവിത, സാഹിത്യം, പദസമ്പത്ത്, ഭാവന, ആസ്വാദനം തുടങ്ങിയവയിൽ പകർന്നു നൽകുന്ന അറിവ് ഏറെ മികച്ച തായിരിക്കുമെന്ന് വിവിധ ഗാനങ്ങൾ ആലപിച്ച് വിശദമാക്കി... തികച്ചും ഒരു പ്രൊഫഷണൽ സ്റ്റൈൽ... ഗംഭീരം... 👍❤️🌹🌹🌹

തുടർന്ന് സൂര്യ, ജോയ് സാർ, ജോപ്പൻ സാർ, ബിജു സാർ, പ്രദീപ് സാർ, വേണു സാർ, ജോസഫ് സാർ, ജോഷി സാർ തുടങ്ങിയവർ വളരെ നന്നായി പാടി... പാട്ടോർമ്മകൾ പങ്കു വച്ചു... ❤️❤️❤️ ജോർജ്ജ് സാറും സുരേഷ് സാറും പാട്ടുകളുടെ സ്വാധീനത്തെ ക്കുറിച്ചും പറഞ്ഞു... നമ്മുടെ മാതൃഭാഷ മലയാളം ആണെങ്കിലും ആറുനാട്ടിൽ നൂറുഭാഷ എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന ഒരു രീതി ആണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്... സിനിമ ഗാനങ്ങളു ടെ വരവോടെ യാണ് ഗാനാസ്വാദനത്തിൽ ഒരു എകികൃത സ്വഭാവം കൈവന്നതെന്നും സുരേഷ് ബാബു സാർ പറയുകയുണ്ടായി... 👍👍👍

അങ്ങനെ അങ്ങനെ ഒരു പാട് കാര്യങ്ങളിലൂടെ കടന്നുപോയ ഒരു അവിസ്മരണീയ ഗാനസന്ധ്യയായിരുന്നു... ജൂൺ 28... ശനിയാഴ്ച വൈകുന്നേരം...❤️❤️❤️

ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം.... എന്ന ഗാനം അകാലത്തിൽ ഞങ്ങളെ വിട്ടു പോയ എന്റെ കുഞ്ഞമ്മാവന്റ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്... ഈ മനോഹരംതീരത്ത് ഇനി ഒരിക്കലും കാണാൻ കഴിയില്ല... അറിയാം എങ്കിലും വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും...😔

"തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിൽ എന്നെ നീ സിന്ദൂരരേണുവായി അണിഞ്ഞിരുന്നു..."

ഈ വരികൾ നൽകുന്ന അനുഭൂതി പറഞ്ഞ് അറിയിക്കാൻ ആർക്കും കഴിയില്ല...

പാട്ടുകളെ ക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല... ബാക്കി വിശേഷങ്ങൾ പിന്നീട് ആവാം.

ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി...... 🙏🙏🙏


– എ ആർ പ്രസാദ്

ഇന്നത്തെ സായാഹ്നം വളരെ മനോഹരമായി. ജയശ്രീ ടീച്ചർ വളരെ നന്നായി സ്വന്തം അനുഭവങ്ങളുമായി ബന്ധപ്പെടുത്തി വിഷയാവതരണം നടത്തി. സംസാരവും പാട്ടും ഇടകലർന്ന് വന്നതുകൊണ്ട് സദസ്സ് സാകൂതം കേട്ടിരുന്നു.

തുടർന്ന് വിഷയാവതരണം നടത്തിയ സക്കറിയാസ് കുളമാങ്കുഴിയും വിഷയം മറ്റൊരാങ്കിളിൽ അവതരിപ്പിച്ചു. സംഘാടകനായതുകൊണ്ട് സമയം നീണ്ടുപോകുമെന്ന് ഭയപ്പെട്ടാണെന്ന് തോന്നി ആറ്റിക്കുറുക്കി സംസാരിച്ചു.

തുടർന്ന് ഗാനങ്ങളും സംസാരങ്ങളുമായി ധാരളം പേർ വേദിയിലെത്തി. പ്രോഗ്രാം ഏതാണ്ട് 2.30 മണിക്കൂർ നീണ്ടു നിന്നുവെങ്കിലും മുഷിയാതെ ആളുകൾ പ്രോഗ്രാം എൻജോയ് ചെയ്തുവെന്ന് തോന്നി. ഇടയിൽ ചൂട് ചായയും പലഹാരങ്ങളും എത്തിയിരുന്നു. കുളമാങ്കുഴിയേടം, ബെന്നി, യു എൻ ശശിയേട്ടൻ തുടങ്ങിയവർക്കൊപ്പം നെല്ലിപ്പാറ ടീമും ചേർന്ന് നല്ല സംഘാടനം നടത്തി. സദസ്സിൽ നിറയെ ആളുകൾ 2.30 മണിക്കൂർ കഴിഞ്ഞിട്ടും പകുതിയോളം ആളുകൾ അവിടെയുണ്ടായിരുന്നു.

അവസാനം എല്ലാവർക്കും ഒന്നിച്ച് ചേർന്ന് ഒരു പാട്ട് പാടണമെന്നുണ്ടായിരുന്നുവെങ്കിലും വന്നവരുടെ ക്ഷമയെ പരീക്ഷിക്കരുതല്ലോ എന്ന് കരുതി അതൊഴിവാക്കി😀

എന്തായാലും മനോഹരമായ ഒരു സായാഹ്നം 😊 സംഗീതം നമ്മുടെ മൂഡിനെ change ചെയ്യുന്നു.

ഇനിയും ഇത്തരം കുട്ടായ്മകൾ ഉണ്ടാവട്ടെ ...


– സക്കറിയാസ് കെ ജെ

പ്രിയപ്പെട്ടവരെ...

ഇന്നലത്തെ പരിപാടിയുടെ ആതിഥേയരെന്ന നിലയിൽ ഉപാസനയുടെ, ദർശനയുടെ ഭാഗത്തു നിന്ന് രണ്ടു വാക്ക്...

പ്രൗഢോജ്വലമായ സദസ്സു കൊണ്ടും, പാടാനും പറയാനുമൊക്കെ ആളുണ്ടായിരുന്നതു കൊണ്ടും പ്രതീക്ഷിച്ചതിലുമേറ വിജയമായി നമ്മുടെ പരിപാടി.

സർഗ്ഗവേദി റീഡേഴ്സ് ഫോറം പ്രതിനിധികളായെത്തിയ പ്രസാദ് മാഷ്, ജോർജ് സർ, ഔസേപ്പ് മാഷ്, സ്റ്റീഫൻ മാഷ്, ജോസഫ് സാർ, മനോജ് സാർ, പ്രദീപ് ജി.മാഷ്, തോമസ് സർ, ജയശ്രീ ടീച്ചർ, സിനി തോമസ്, സുരേഷ് ബാബു സർ, ജോഷി, അനിൽകുമാർ, അനൂപ്, ശശിധരൻ (കുട്ടപ്പൻ) ജോയി പള്ളിപ്പറമ്പിൽ, പ്രിയ, രാധാകൃഷ്ണൻസർ, രാജു ജോസഫ്, കലടീച്ചർ, ഷീബ, ജ്യോതി സ്മിജീഷ്, എന്നിവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. (ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നപേക്ഷിക്കുന്നു)

ഒപ്പം "ഓർമ്മച്ചിരാതി" ൽ നിന്ന് വന്ന ജോപ്പൻ, എൻ സി ജോയി, ഗോപി, വേണു സർ, ഭാര്യ, മോളി സ്റ്റീഫൻ തുടങ്ങിയവരെയെല്ലാം ചേർത്തു നിർത്തുന്നു. 64 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു.

പരിപാടി എന്തായാലും നല്ല നിലയിൽ പര്യവസാനിച്ചതിൽ സന്തോഷിക്കുന്നു.