ഒക്ടോബർ 2-ഗാന്ധി ജയന്തി ദിനത്തിൽ 'ഗാന്ധിസ്മൃതി സദസ്സ്' എന്ന പേരിൽ ഒരു കൂടിയിരിപ്പ് സംഘടിപ്പിച്ചു. സർഗവേദി റീഡേഴ്സ് ഫോറം, പുകസ ആലക്കോട് തുടങ്ങിയ സംസ്കാരിക സംഘടനകളാണ് കൂടിയിരിപ്പിന് നേതൃത്വം നൽകിയത്. കെ.ജെ.സ്റ്റീഫൻ മാഷ് ചർച്ചകൾ തുടങ്ങി വച്ചു. ഗാന്ധി, അദ്ദേഹം ഇടപെട്ട മേഖലകൾ , അദ്ദേഹത്തിൻ്റെ ദർശനങ്ങൾ എല്ലാം ചർച്ചയിൽ വന്നു.
നമ്മുടെ നോബിയുടെ ഗാന്ധി ശേഖരത്തെ കുറിച്ച് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. നോബിയും മകനും വന്നു ശേഖരം പ്രദർശിപ്പിച്ചു... എല്ലാവരും അത് കാണേണ്ടതാണ്. പ്രത്യേകിച്ചും നമ്മുടെ കുട്ടികൾ.... പുതിയ തലമുറ...