ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം, 2006 മുതൽ കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ആലക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാഹിത്യ-സാംസ്കാരിക കൂട്ടായ്മയാണ്. പി.ടി. തങ്കപ്പൻ മാഷിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട സർഗവേദിയുടെ ഉദ്ഘാടനം ഡി. വിനയചന്ദ്രനാണ് നിർവഹിച്ചത്. പത്താം വാർഷികത്തോടനുബന്ധിച്ച് വായനക്കൂട്ടായ്മയായ റീഡേഴ്സ് ഫോറവും ആരംഭിച്ചു.
2017 മുതൽ എഴുത്തുകാരെയും വായനക്കാരെയും ആലക്കോട്ടെ വീടുകളുടെ മുറ്റങ്ങളിൽ ഒരുമിപ്പിക്കുന്ന 'വീട്ടുമുറ്റ ചർച്ച' ഫോറത്തിന്റെ സവിശേഷ പ്രവർത്തനമാണ്. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും ഒരുമിച്ചിരിക്കാവുന്ന പൊതുഇടമായാണ് ഈ ചർച്ചകൾ നടക്കുന്നത്. സാഹിത്യ പാഠശാല, പുസ്തക ചർച്ചകൾ, വായനാ പുരസ്കാരം, പി.ടി. തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം, ഫിലിം ഫെസ്റ്റിവൽ എന്നിവയും സർഗവേദി സംഘടിപ്പിച്ചുവരുന്നു. കൂടുതൽ അറിയാൻ · ചരിത്രം